Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perspectives

Kottayam

വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ൾ, കാ​ഴ്ച​പ്പാ​ടു​ക​ൾ... ‘സൃ​ഷ്‌​ടി’എ​ക്‌​സി​ബി​ഷ​ന്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു

കോ​ട്ട​യം: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള റോ​ബോ​ട്ട് മു​ത​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ണ്‍ലൈ​ന്‍ ഡെ​ലി​വ​റി റോ​ബോ​ട്ടു​ക​ള്‍വ​രെ വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും സൃ​ഷ്ടി​ക​ളു​മാ​യി പാ​ത്താ​മു​ട്ടം സെ​യി​ന്‍റ്ഗി​റ്റ്സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ‘സൃ​ഷ്‌​ടി’ എ​ക്‌​സി​ബി​ഷ​ന്‍. ദു​ര​ന്ത​ങ്ങ​ളി​ല്‍ മ​ണ്ണി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ആ​ഴ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ടു​പോ​കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള റോ​ബോ​‍ട്ടു​മാ​യെ​ത്തി​യ കൊ​ല്ലം അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗി​ലെ​യും രോ​ഗി​ക​ള്‍ക്കു​ള്ള സ്വ​യം​ച​ലി​ക്കു​ന്ന വീ​ല്‍ചെ​യ​ര്‍ നി​ര്‍മി​ച്ച ആ​തി​ഥേ​യ​രാ​യ സെ​യി​ന്‍റ്ഗി​റ്റ്‌​സി​ലെ​യും വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​രു​ക്കി​യ പ്ര​ദ​ര്‍ശ​നം ശ്ര​ദ്ധേ​യ​മാ​യി.

റി​മോ​ട്ടി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വീ​ല്‍ചെ​യ​ര്‍ രോ​ഗി​ക​ള്‍ക്കു വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്. മാ​ലി​ന്യനി​ര്‍മാ​ര്‍ജ​ന​ത്തി​നു​ള്ള റോ​ബോ​ട്ടു​ക​ള്‍, സൈ​നിക​ര്‍ക്കു​ള്ള ഡ്രോ​ണു​ക​ള്‍, നൂ​തന​​രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ല്‍, കു​ടി​വെ​ള്ള ശു​ചീ​ക​ര​ണം എ​ന്നി​വ​യ്ക്കു​ള്ള യ​ന്ത്ര​ങ്ങ​ളും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ വേ​റി​ട്ട​താ​യി.

സി​വി​ല്‍, മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്‌ട്രിക്ക​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ന്‍സ്ട്ര​മെ​ന്‍റേ​ഷ​ന്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, കെ​മി​ക്ക​ല്‍, ഫു​ഡ്‌​ ടെ​ക്‌​നോ​ള​ജി, ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ്, അ​ന​ല​റ്റി​ക്ക​ല്‍, റോ​ബോ​ട്ടി​ക്സ്, ഹെ​ല്‍ത്ത് കെ​യ​ര്‍ ഇ​ന്നൊ​വേ​ഷ​ന്‍, ഹ്യൂ​മ​ന്‍ സെ​ന്‍ട്രി​ക്ഡി​സൈ​ന്‍, ഡി​ജി​റ്റ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​സൈ​ന്‍, ഇ​ന്‍റ​റാ​ക്റ്റീവ് പ്രൊ​ഡ​ക്ട് ഡി​സൈ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ട്.

ടെ​ക്നോ​ള​ജി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ന​വീ​ന ആ​ശ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് ആ​വി​ഷ്‌​ക​ര​ണ ത​ല​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് സെ​യിന്‍റ്ഗി​റ്റ്‌​സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സൃ​ഷ്ടി അ​ഖി​ലേ​ന്ത്യാ എ​ന്‍ജി​നി​യ​റിം​ഗ് പ്രോ​ജ​ക്ട് പ്ര​ദ​ര്‍ശ​നം ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി അ​ര​ങ്ങേ​റു​ന്ന​ത്.

കേ​ര​ള​ത്തി​നു പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള യു​വ​എ​ന്‍ജി​നി​യേ​ഴ്‌​സി​ന്‍റെ സ്റ്റാ​ളു​ക​ളും പ്ര​ദ​ര്‍ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. 13 ബ്രാ​ഞ്ചു​ക​ളി​ല്‍നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​രോ ബ്രാ​ഞ്ചു​ക​ള്‍ക്കും 15,000 രൂ​പ​യും ഏ​റ്റ​വും മി​ക​ച്ച ഇ​ന്ന​വേ​ഷ​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​വും ന​ല്‍കും. സം​സ്ഥാ​ന​സ​ര്‍ക്കാ​രി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന, യു​വ​സം​രം​ഭ​ക​ര്‍ക്ക്‌ സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ഹാ​യം ന​ല്‍കു​ന്ന കേ​ര​ള സ്റ്റാ​ര്‍ട്ട് അ​പ് മി​ഷ​ന്‍റെ (കെ​എ​സ്‌​യു​എം) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​ദ​ര്‍ശ​ന​വും മ​ത്സ​രവും ന​ട​ക്കു​ന്ന​ത്.

Latest News

Up